പൊതുമരാമത്ത് കരാറുകാരന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.

പിലാത്തറ: പൊതുമരാമത്ത് കരാറുകാരന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.

ചന്തപ്പുരയിലെ പുതിയവീട്ടില്‍ പി.വി.വിനയന്‍(50)നെയാണ് ശനിയാഴ്ച്ച രാത്രി പത്തരക്ക് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

പരേതനായ പൊതുമരാമത്ത് കരാറുകാരന്‍ പി.വി.നാരായണന്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്.

ഭാര്യ: രന്യശ്രീ.

മക്കള്‍: ശ്രീലക്ഷ്മി, ശ്രീനന്ദ.

സഹോദരങ്ങള്‍: അജയന്‍, സഞ്ജയന്‍.