പയ്യന്നൂരില്‍ ഷോപ്പിംഗ് മാള്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു.
പയ്യന്നൂര്‍: ഷോപ്പിംഗ് മാളിലെ ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു.

കാസര്‍ഗോഡ് ദേലമ്പാടി ആഡൂരിലെ ഉര്‍ഡു ചേടിമൂല വീട്ടില്‍ ആര്‍.ധനഞ്ജയന്‍(20)നെയാണ് പയ്യന്നൂര്‍ കേളോത്തെ ക്വാര്‍ട്ടേഴ്‌സില്‍ 26 ന് രാത്രി 11.20 ന് മരിച്ച നിലയില്‍ കണ്ടത്.
പയ്യന്നൂര്‍ മാഗ്നം മാളില്‍ ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ രവീന്ദ്രന്‍-ശ്രീമതി ദമ്പതികളുടെ മകനാണ്.
