പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഹൗസില്‍ അഞ്ജന(17) ആണ് മരിച്ചത്.

ഗണേശന്‍-ലതിക ദമ്പതികളുടെ മകളാണ്.

ഇന്ന് രാവിലെ ഏഴോടെ തൂങ്ങിയ നിലയില്‍ കണ്ട അഞ്ജനയെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.