ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

പരിയാരം: ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

ഏഴിലോട് പുറച്ചേരിയിലെ ജനാര്‍ദ്ദനം വീട്ടില്‍ അനാമിക ജനാര്‍ദ്ദന്റെ(23)പരാതിയിലാണ് കേസ്.

ഭര്‍ത്താവ് പുറച്ചേരിയിലെ അനൂപ് ഗംഗാധരന്‍, അമ്മ രജിത, സഹോദരി അനുപമ എന്നിവരുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.

2023 ഡിസംബര്‍ 25 ന് വിവാഹിതരായ ഇരുവരും ഭര്‍ത്താവിന്റെ പുറച്ചേരിയിലെ വീട്ടിലും ദുബായിലെ ജോലി സ്ഥലത്തുമായി താമസിച്ചുവരവെ മൂന്നുപേരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി.