ഭാര്യക്ക് ശാരീരിക മാനസിക പീഡനം: ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരെ കേസ്.
തളിപ്പറമ്പ്: ഭാര്യക്ക് കൂടെ ജോലിചെയ്യുന്നവരുമായി അവിഹിതബന്ധം ആരോപിച്ച് പീഡിപ്പിക്കുകയും മക്കള്‍ക്കും ഭാര്യക്കും ചെലവിന് നല്‍കാതിരിക്കുകയും വിവാഹവേളയില്‍
ഉണ്ടായിരുന്ന 21 പവന്‍ സ്വര്‍ണ്ണം വിറ്റ്‌നശിപ്പിക്കുകയും ചെയ്തതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
മുയ്യം അടുക്കത്തെ പി.വി.ഷബിന്‍, അച്ഛന്‍ സുരേഷ്, അമ്മ ബന്ദു എന്നിവര്‍ക്കെതിരെയാണ് കേസ്.
കണ്ണപ്പിലാവ് പരിയാരം വായനശാലക്ക് സമീപത്തെ
പൊക്യാരന്‍ വീട്ടില്‍ പി.പ്രസൂര്യയുടെ(29) പരാതിയിലാണ് കേസ്.
2017 ജനുവരി 16 ന് വിവാഹിതരായ ഇരുവരും ഭര്‍തൃവീട്ടിലും ഭാര്യയുടെ വീട്ടിലുമായി താമസിച്ചുവരുന്നതിനിടയിലാണ് ശാരീരികവും മാനസികവുമായ പീഡനം നടന്നത്.
ഭര്‍ത്താവിന്റെ പീഡനങ്ങള്‍ക്ക് ഒത്താശ ചെയ്തതിനാണ് മാതാപിതാക്കളുടെ പേരില്‍ കേസ്.