മുള്ളന്‍പന്നി ഇറച്ചിയുമായി പിടികൂടിയ മൂന്നംഗസംഘം റിമാന്‍ഡിലായി.

തളിപ്പറമ്പ്: മുള്ളന്‍പന്നി ഇറച്ചിയുമായി പിടികൂടിയ മൂന്നംഗസംഘം റിമാന്‍ഡിലായി.

പാപ്പിനിശ്ശേരി തുരുത്തിയിലെ കല്ലക്കുടിയന്‍ സുജിത്ത്കുമാര്‍ (46), ചാത്തമ്പള്ളി ഹൗസില്‍ ഐവാന്‍ (45) കൃസ്റ്റ്യന്‍ ഹൗസില്‍ ജോഷിന്ദ് ജോര്‍ജ്ജ് (44)

എന്നിവരെയാണ് തളിപ്പറമ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടയില്‍ പാപ്പിനിശ്ശേരി കോട്ടണ്‍സിന്റെ സമീപത്തെ റോഡില്‍ വാഹനം തട്ടിയ നിലയില്‍

കണ്ട മുള്ളന്‍പന്നിയെ സുജിത്ത്കുമാര്‍ പാപ്പിനിശ്ശേരി തുരുത്തി പുഴയോരത്ത് എത്തിച്ച് കൂട്ടുപ്രതികളുമായി ചേര്‍ന്ന് കശാപ്പ്

ചെയ്ത് ഇറച്ചിയാക്കി മൂന്ന് പാക്കറ്റില്‍ കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് സംഘം എത്തി പിടികൂടുകയായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഇവര്‍ കുറച്ച് ഇറച്ചി പുഴയിലേക്ക് എറിഞ്ഞു. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ഇറച്ചി സഹിതം മൂവരെയും പിടികൂടുകയായിരുന്നു.

പ്രതികളെ തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.