പ്രസീതക്ക് സഹായവുമായി തളിപ്പറമ്പ് കോസ്‌മോപോളിറ്റന്‍ ക്ലബ്ബും.
തളിപ്പറമ്പ്: പ്രസീതാ ചികിത്സക്ക് തളിപ്പറമ്പ് കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ സഹായം.
മംഗളൂരുവില്‍ ചികില്‍സയില്‍ കഴിയുന്ന പ്രസീതക്ക് നല്‍കുന്ന 10,000 രൂപയുടെ ധനസഹായം ക്ലബ്ബ് പ്രസിഡന്റ് പി.വിനോദ്കുമാര്‍ പ്രസീതാ ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ എം.സന്തോഷിന് കൈമാറി.
കോസ്‌മോ പോളിറ്റന്‍ ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത്, ട്രഷറര്‍ എം.വി.നാരായണന്‍, വൈസ് പ്രസിഡന്റ് ഒ.സുരേഷ് ബാബു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.