വിലാസിനിക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

പരിയാരം: സ്വന്തമായി വീടോ വസ്തുവകകളോ തൊഴിലോ ഇല്ലാത്ത കുട്ടികളില്ലാത്ത വിധവയും നിരാലംബയുമായ കെ.എസ്.വിലാസിനി എന്ന 47 കാരി ജീവന്‍ നിലനിര്‍ത്തുവാനുള്ള പോരാട്ടത്തില്‍ സുമനസ്സുകളുടെ സഹായം തേടുന്നു.

ആറളം പഞ്ചായത്തില്‍ വെളിമാനം കല്ലമ്പറമ്പില്‍ വീട്ടില്‍ പരേതനായ ശിവകുമാറിന്റെ ഭാര്യ വിലാസിനി ഗുരുതരമായ വൃക്ക രോഗത്താല്‍ ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമാകയാല്‍ ആഴ്ചയില്‍ മൂന്നു ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

കൂലിപ്പണിക്കാരിയായ സഹോദരി രാധാമണിയുടെ കൊച്ചുപുരയില്‍ ഒപ്പം കഴിയുന്ന ഇവരുടെ ഇതുവരെയുള്ള ചികിത്സക്ക് തന്നെ ലക്ഷങ്ങളുടെ കടബാധ്യതയുണ്ട്.

ഇപ്പോള്‍ അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കല്‍ അല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്. കൂടപ്പിറപ്പിനായി വക്ക നല്‍കുവാന്‍ രാധാമണി തയ്യാറാണ്.

സര്‍ജറിക്ക് മുന്നോടിയായുള്ള പരിശോധനകളും പൂര്‍ത്തിയായി. എന്നാല്‍ സര്‍ജറിക്കും തുടര്‍ചികിത്സക്കും വേണ്ടി 15 ലക്ഷത്തോളം രൂപ ചിലവ് വരും.

നിലവിലെ ചികിത്സക്ക് തന്നെ ലക്ഷങ്ങളുടെ ബാധ്യതയില്‍ നില്‍ക്കുന്ന ഈ നിര്‍ധന കുടുംബത്തിന് ഇതു കണ്ടെത്താന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായം തേടുകയും ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചു.

വിലാസിനിയുടെ വൃക്ക മാറ്റിവയ്ക്കല്‍ സര്‍ജറിയും തുടര്‍ചികിത്സയും ഏകോപിപ്പിക്കുന്നതിനും ധനസമാഹരണത്തിനുമായി കണ്ണൂര്‍ എം.പി. കെ.സുധാകരന്‍, പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫ്, ആറളം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. രാജേഷ്, ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്. ജയമോഹന്‍

എന്നിവര്‍ രക്ഷാധികാരികളും പൗലോസ് കൊച്ചുപുരക്കല്‍ പ്രസിഡന്റും സജി മറ്റത്തിനാനിക്കല്‍ സെക്രട്ടറിയും പി. വിജയകുമാര്‍ ഖജാന്‍ജിയുമായി വിലാസിനി ചികിത്സാ സഹായ കമ്മറ്റി എന്ന പേരില്‍ സുമനസ്സുകളായ നാട്ടുകാരുടെ കൂട്ടായ്മ രൂപികരിച്ചു.

പ്രത്യേക അക്കൗണ്ട് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ എന്നുതന്നെ ആയാലും അത് പിലാത്തറ സൗത്ത് ഇന്ത്യന്‍ ബാങ്കിലുള്ള വിലാസിനി ചികിത്സാ സഹായനിധി അക്കൗണ്ട് നമ്പര്‍:0612053000009384, Ifsc: SIBLOOD0612, എന്ന അക്കൗണ്ടിലേക്കോ,

ചെക്ക്/ഡിഡി മണിയോര്‍ഡര്‍/ രൂപങ്ങളില്‍ സജി മറ്റത്തിനാനിക്കല്‍, സെക്രട്ടറി, വിലാസിനി ചികിത്സാ സഹായ കമ്മറ്റി, മറ്റത്തിനാനിക്കല്‍, കീഴ്പ്പള്ളി പി.ഒ, കണ്ണൂര്‍ 670704 എന്ന വിലാസത്തിലോ എത്തിക്കാന്‍ അപേക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സജി: 9745521594 കെ.എസ്. ജയമോഹന്‍ 9605398889 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.