വിനീതയെ ചികിത്സക്ക് സഹായിക്കാമോ–
കുഞ്ഞിമംഗലം: അര്‍ബുദ രോഗബാധിതയായ മല്ലിയോട്ടെ എം.കെ.വിനീത (40) ഉദാരമതികളില്‍ നിന്ന് ചികിത്സാ സഹായം തേടുന്നു.
രണ്ടു വര്‍ഷത്തോളമായി ഇവര്‍ സ്വന്തമായി തന്നെയാണ് ചികിത്സ നടത്തിയത്.
നിര്‍ധന കുടുംബാംഗമായ തുടര്‍ചികിത്സ ഇവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്.
രോഗം ഗുരുതരമായതിനാല്‍ മംഗലാപുരത്താണ് തുടര്‍ചികില്‍സ നടത്തുന്നത്. ഒരു മാസം ചികിത്സക്കായി 76,000 രൂപയിലധികം വിലവരുന്ന മരുന്നുവേണം.
രണ്ട് വര്‍ഷത്തോളം ഇത് തുടരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കൂലിപ്പണിക്കാരനായ ഭര്‍ത്താവും, വിദ്യാര്‍ഥികളായ രണ്ട് കുട്ടികളുമടങ്ങുന്ന ഈ കുടുംബത്തിന് തുടര്‍ചികിത്സ താങ്ങാവുന്നതിനുമപ്പുറത്താണ്.
ഇവരുടെ തുടര്‍ചികിത്സക്കായി കുമാര്‍ കുഞ്ഞിമംഗലത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വിനീത ചികിത്സ സഹായ കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്.
കെ.ശോഭ ( ചെയര്‍പേഴ്‌സന്‍ ), കെ.ദിനേശന്‍ (കണ്‍വീനര്‍), കെ.പി.സതീശന്‍ (ഖജാന്‍ജി.) എന്നിവരടങ്ങിയകമ്മിറ്റിയാണ് തുടര്‍ചികിത്സക്ക് നേതൃത്വം നല്‍കുന്നത്.
ചികിത്സാ സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ കേരള ഗ്രാമീണ്‍ ബാങ്ക് കുഞ്ഞിമംഗലം ശാഖയിലെ അക്കൗണ്ട് നമ്പറില്‍ 4049410 1067817 സഹായം നല്‍കണമെന്ന് കമ്മറ്റി അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 9847075811, 9947589742. IFSC Code :KLGB0040494. ഗൂഗിള്‍ പേ ഫോ:നമ്പര്‍: 9544606906.