സംഗീതവും പ്രകൃതിയും ഒരമ്മയുടെ മക്കള്‍ സംരക്ഷണം അനിവാര്യം-വിജയ് നീലകണ്ഠന്‍
കണ്ണൂര്‍: ശുദ്ധസംഗീതവും പ്രകൃതിയും ഒരമ്മയുടെ മക്കളാണെന്നും അവയുടെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രമുഖ

പരിസ്ഥിതി വന്യജീവി സംരക്ഷകനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും പെരുഞ്ചെല്ലൂര്‍ സംഗീത സഭ സ്ഥാപകനുമായ വിജയ്
നീലകണ്ഠന്‍.
കണ്ണൂര്‍ സര്‍വ്വകലാശാല സംഗീതവിഭാഗം സംഘടിപ്പിച്ച പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞ പത്മശ്രീ പാറശ്ശാല പൊന്നമ്മാളിന്റെ
ജീവചരിത്രം ഹേമവതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധസംഗീതവും പ്രകൃതിയും ഒരുപോലെയാണ്. ഇവ രണ്ടും വരും തലമുറയ്ക്ക് ഒരു നിധിപോലെ സംരക്ഷിച്ചു നല്‍കേണ്ടവയാണ്.
എന്നാല്‍ ഇന്ന് രണ്ടിനെയും ഏവരും പരീക്ഷണങ്ങളുടെയും വികസനത്തിന്റെയും പേരില്‍ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് വരുംതലമുറയ്ക്ക് ഏറെ അപകടകരമായിമാറുമെന്നും അദ്ദേഹം പറഞ്ഞു.
ദ ഹിന്ദു പത്രത്തിന്റെ മുന്‍ ലേഖകനും പത്തനംതിട്ട മുസലിയാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് മേധാവിയമായ ഡോ.ജി.ഹരിസുന്ദര്‍ രചിച്ച ‘ഹേമവതി’ എന്ന പത്മശ്രീ പാറശ്ശാല പൊന്നമ്മാളിനെക്കുറിച്ചുള്ള സംഗീത ജീവിതരേഖ
കണ്ണൂര്‍ സര്‍വ്വകലാശാല സംഗീതവിഭാഗം മേധാവി ഡോ. എന്‍. മിനിക്ക് നല്കിക്കൊണ്ട് വിജയ് നീലകണ്ഠന്‍ പ്രകാശനം ചെയ്തു.
വടകര സരോവരം ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകത്തില്‍ പാറശ്ശാല പൊന്നമ്മാളിന്റെ സംഗീതജീവിതം, അവരുടെ അനുഭവങ്ങള്‍, പുരസ്‌കാരങ്ങള്‍ തുടങ്ങിയ വസ്തുതകള്‍ വിശദമായിപ്രതിപാദിച്ചിട്ടുണ്ട്.
ഗ്രന്ഥകര്‍ത്താവ് ഡോ.ഹരിസുന്ദര്‍, പാറശ്ശാല പൊന്നമ്മാളിന്റെ ശിഷ്യയായ ഡോ.എന്‍.മിനി, രഞ്ജിത് തോമസ് എന്നിവരും പ്രസംഗിച്ചു.
പ്രശസ്ത സംഗീതജ്ഞനും മൃദംഗചക്രവര്‍ത്തി പാലക്കാട് മണി അയ്യരുടെ ചെറുമകനുമായ ഡോ. പാലക്കാട് ആര്‍.രാമപ്രസാദിന്റെ സംഗീതകച്ചേരിയും അരങ്ങേറി.
