ഉണ്ണിമേനോന്‍ വന്നതോടെ ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറന്നു, ജനമൊഴുകി
തളിപ്പറമ്പ്: ഉണ്ണിമേനോന്‍ വന്നതോടെ ഹൈക്കോടതി ഉത്തരവ്
കാറ്റില്‍പറന്നു, ജനമൊഴുകി, വാഹനം ബൈപ്പാസ് വഴി തിരിച്ചുവിട്ടു.

മാര്‍ച്ച് 10 നാണ് ദേശീയപാത 66 ല്‍ തൃച്ചംബരത്ത് പൂക്കോത്ത്‌നടയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ വാഹനഗതാഗതത്തിന് തടസങ്ങളുണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
തുടര്‍ന്ന് പോലീസ് പൂക്കോത്ത്‌നടയില്‍ റോഡിന് രണ്ടുഭാഗത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് റോഡിന് നടുവിലൂടെ വാഹനം കടത്തിവിടുകയായിരുന്നു.
എന്നാല്‍ ഇന്ന് ഉണ്ണിമേനോന്‍ അവതരിപ്പിച്ച ഗാനമേളയില്‍ ആയിരങ്ങള്‍ കാഴ്ച്ചക്കാരായി എത്തിയപ്പോള്‍ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ തൊട്ടടുത്ത ബൈപ്പാസ് വഴിയാണ് ഗതാഗതം തിരിച്ചുവിട്ടത്.
തൃച്ചംബരത്തെ കെ.മനോജാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നല്‍കിയത്.
