പൊതുഗതാഗതം തടസ്സപ്പെടുത്തി പ്രകടനം 312 ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ 312 ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

ഇന്നലെ വൈകുന്നേരം കപ്പാലം വ്യാപര ഭവന്‍ മുതല്‍ തൃച്ചംബരം വരെ പൊതുഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്തിയതിന് ബി.ജെ.പി.സംസ്ഥാനകമ്മറ്റി അംഗം എ.പി ഗംഗാധരന്‍, അനീഷ് തലോറ, ശ്രീനാഥ്, രവി കടമ്പേരി, അശോകന്‍ തൃച്ഛംബരം,

ബാലകൃഷണന്‍ മാസ്റ്റര്‍, രമേശന്‍ ചെങ്ങുനി, സജീവന്‍ മുയ്യം, ഗണേശന്‍ പരിയാരം, വിനോദ് കെ.പി തലോറ, ലിജേഷ്, അഡ്വ.മധു തുടങ്ങി 12 പേര്‍ക്കും മറ്റ് കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കും ഏതിരെയാണ് കേസ്.