ഭാര്യയെ ചെലവിന് നല്‍കാതെ പീഡിപ്പിച്ചു, ഭര്‍ത്താവിന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: ഭാര്യക്ക് ചെലവിന് നല്‍കാതെയും ബന്ധുക്കളെ കാണാനനുവദിക്കാതെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ് കപ്പാലത്തെ പാറോല്‍ വീട്ടില്‍ സി.വി.മുനീറിന്റെ പേരിലാണ് കേസ്.
ഇപ്പോള്‍ പരത്തിച്ചാലില്‍ താമസിച്ചുവരുന്ന ഭാര്യ തൃക്കരിപ്പൂര്‍ പേക്കടം ചവേല കൊവ്വല്‍ ക്ഷേത്രത്തിന് സമീപത്തെ ഫാത്തിമാ മന്‍സിലില്‍ ഷമീമയുടെ പരാതിയിലാണ് കേസെടുത്തത്.
2022 ഒക്ടോബറില്‍ വിവാഹിതരായ ഇരുവരും 2023 മെയ് 31 വരെ തളിപ്പറമ്പിലെ വാടകവീട്ടില്‍താമസിച്ചുവരുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം.
