പൊന്നും പണവും-പീഡനം ഭര്‍ത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.

അമ്മാനപ്പാറയിലെ ആലിയുടെ മകന്‍ അബ്ദുള്‍സമദിനെതിരെയാണ് തളിപ്പറമ്പ് പോലീസ് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തത്.

ഭാര്യ കുപ്പം കൊപ്രക്കളത്തെ ഫാത്തിമത്തുല്‍ ഷിഫാനയുടെ(23) പരാതിയിലാണ് കേസ്.

2017 ഏപ്രില്‍ 19 ന് വിവാഹിതരായ നാള്‍ മുതല്‍ തന്നെ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട്

ശാരീരികമായും മാനസികമായും പീഡിപ്പിച്ചു തുടങ്ങിയ ഭര്‍ത്താവ് ഒക്ടോബര്‍ 15 ന് രാവിലെ ഷിഫാനയുടെ വീട്ടില്‍

വെച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായ പരാതിയിലാണ് പോലീസ് കേസെടുത്തത്.