ഹോപ്പിലെ അന്തേവാസി തമ്പി (68)മരണപ്പെട്ടു.
പിലാത്തറ: ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന തമ്പി (68) നിര്യാതനായി.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബ്രെയിന്‍ ഹെമറേജ് രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതിനാല്‍ ഈ വര്‍ഷം ജൂണ്‍-16-മുതല്‍ ഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഏറ്റെടുത്ത് സാന്ത്വന പരിചരണം നല്‍കി വരികയായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 25ന് രാത്രി മരിച്ചു. മൃതദേഹം പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണെന്ന് സൂചനയുണ്ട്. ബന്ധുക്കളാരെങ്കിലും ഉണ്ടെങ്കില്‍ 29 ന് ഉച്ചക്ക് 12 നകം കെ.എസ്.ജയമോഹന്‍ (9605398889),
പരിയാരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ (0497-2808100) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ പരിയാരം പോലീസ് സ്റ്റേഷനിലോ, ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്, പിലാത്തറ, വിളയാങ്കോട് പി.ഒ., കണ്ണൂര്‍, പിന്‍ 670504 എന്ന വിലാസത്തില്‍ നേരിട്ടെത്തി മൃതദേഹം ഏറ്റെടുക്കാവുന്നതാണ്.
അല്ലാത്ത പക്ഷം പോലീസിന്റെയും ജനപ്രതിനിധികളുടേയും നിര്‍ദ്ദേശാനുസരണം സംസ്‌കരിക്കുമെന്ന് ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ അറിയിച്ചു.
