ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ് തുങ്ങിമരിച്ചു.

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍.

39 കാരനായ പാലക്കാട് സ്വദേശി ഗിരിദാസും 31-കാരിയായ തൃശൂര്‍ കല്ലൂര്‍ സ്വദേശി രസ്മയുമാണ് മരിച്ചത്.

രസ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയത്.

തുങ്ങിയനിലയിലായിരുന്നു ഗിരിദാസ്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രസ്മ.

ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്.

രസ്മയുട വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്.

ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ബന്ധത്തില്‍നിന്നു രസ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു.