കക്കൂസില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും, വീഡിയോ എടുത്ത ഡോക്ടര്‍ക്ക് തല്ല്-മൂന്നുപേര്‍ക്കെതിരെ കേസ്.

പിലാത്തറ: കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ

ആക്രമിച്ചു, മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പോലീസ് കേസെടുത്തു.

ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.

ഇതേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ– കണ്ണൂരിലേക്ക് ടൂര്‍ പോകുന്നതിനിടെ പിലാത്തറ KSTP റോഡിലുള്ള K C റസ്‌റ്റോറന്റില്‍ ഇന്ന് (15-05-22) രാവിലെ 10.00 മണിയോടെ ഭക്ഷണം കഴിക്കാന്‍ കയറിയ കാസര്‍ഗോഡ് ബന്തടുക്ക PHC യിലെ മെഡിക്കല്‍ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്‍ ഹോട്ടലിലെ വൃത്തി ഹീനമായ വാഷ്‌റൂമും ടോയ്‌ലറ്റിനുള്ളില്‍ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചതും കണ്ടത് ചോദ്യം ചെയ്യുകയും ഡോക്ടര്‍ അവയുടെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു. ഇതോടെ പ്രകോപിതരായ ഹോട്ടലിന്റെ മുതലാളിയും, സഹോദരിയും, സെക്യൂരിറ്റിയും ചേര്‍ന്ന് ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി തിരിച്ചു കൊടുക്കാതിരിക്കുയും ചെയ്തതായാണ് പരാതി.

ഡോക്ടര്‍ പരിയാരം പോലീസ് സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.