ഭര്‍തൃമതി പൊള്ളലേറ്റ് മരിച്ചു-
തലശ്ശേരി: പൊള്ളലേറ്റ്ചികില്‍സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. മേലൂര്‍കടവ് റോഡിലെ പ്രകാശന്റെ മകള്‍ അനഘ (24) യാണ് ചികില്‍സക്കിടയില്‍ ഇന്ന് രാവിലെ മരണപ്പെട്ടത്.
ഇന്നലെ ഉച്ചയോടെയാണ് അനഘയെ വീട്ടില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വടകര സ്വദേശി വിജേഷാണ് ഭര്‍ത്താവ്. ഒരു കുട്ടിയുണ്ട്.