കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി-

തളിപ്പറമ്പ്: ഗാന്ധി നിന്ദയ്‌ക്കെതിരെയും ‘ഭരണകൂട ഭീകരതയ്‌ക്കെതിരെയും കോണ്‍ഗ്രസ് മന്ദിരം തകര്‍ത്തതില്‍ പ്രതിഷേധിച്ചും തളിപ്പറമ്പ്  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപവാസ സമരം നടത്തി.

കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ടി. ജനാര്‍ദ്ദനന്‍, എ.ഡി.സാബൂസ്, മനോജ് കൂവേരി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, യു.ഡി.എഫ്. തളിപ്പറമ്പ നിയോജക മണ്ഡലം ചെയര്‍മാന്‍ അബ്ദുറഹ്മാന്‍, അഡ്വ. ടി.ആര്‍. മോഹന്‍ദാസ്, അഡ്വ. സക്കരിയ്യ കായല്‍, പി.കെ. സരസ്വതി, കെ.നബീസബീവി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

എം.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.എന്‍.ആന്തൂരാന്‍ സ്വാഗതം പറഞ്ഞു.

സി.പി.മ്മുകാര്‍ അടിച്ച്തകര്‍ത്ത പ്രിയദര്‍ശിനി മന്ദിരത്തില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ സത്യാഗ്യഹം നടക്കുന്ന തളിപ്പറമ്പ കോണ്‍ഗ്രസ് ഓഫിസീന് സമീപം എത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് മന്ദിരം അടിച്ചുതകര്‍ക്കുകയും യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്‌കൂട്ടര്‍ കത്തിക്കുകയും ചെയ്തത്.