എരിപുരം ചെങ്ങലില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മത്യക്ക് ശ്രമിച്ചു.

പഴയങ്ങാടി:എരിപുരം ചെങ്ങലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചു.

ഭാര്യയെ വെട്ടിയതിന് ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചു.

ചെങ്ങല്‍ സ്വാമി കോവില്‍ ക്ഷേത്രത്തിന് സമീപത്തെ പി.ഉത്തമന്‍(57)ആണ് ഭാര്യ പി.പ്രേമ(46)യെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

കിടപ്പ് മുറിയില്‍ കയറി തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഉത്തമനെയും ഭാര്യയെയും പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു.

ഉത്തമന്‍ വെന്റിലേറ്ററിലും ഭാര്യ പ്രേമ തീവ്ര പരിചരണ വിഭാഗത്തിലുമാണുള്ളത്.

മകന്റെ ഭാര്യ പുറത്ത് പോയ സമയത്താണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്നറിയുന്നു.