പയ്യന്നൂര്‍ ഐ.എം.എ ഡോക്ടേര്‍സ്‌ഡേ ആഘോഷവും കുടുംബ സംഗമവും

പിലാത്തറ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പയ്യന്നൂര്‍ ബ്രാഞ്ച് ഡോക്ടേര്‍സ്‌ഡേ ആഘോഷവും കുടുംബ സംഗമവും
എടാട്ട് ഗ്രീന്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്നു.

മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ.വി.യു.സീതി മുഖ്യാതിഥിയായി. പ്രസിഡന്റ് ഡോ:എം.ഹരിദാസ് അധ്യക്ഷത വഹിച്ചു.

പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത മുഖ്യപ്രഭാഷണം നടത്തി. ഡോ.സി.കെ.ശ്രീജന്‍, ഡോ: മുകുന്ദന്‍ നമ്പ്യാര്‍,
ഡോ:ടി.രഞ്ജിത്ത് കുമാര്‍, ഡോ:കെ.പദ്മനാഭന്‍, ഡോ:വി.സി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ആക്ടിവിസ്റ്റ് ഡോ: കെ.വി.ബാബു,
മുതിര്‍ന്ന അംഗങ്ങളായ ഡോ: കെ.വി.പദ്മനാഭന്‍, ഡോ:സുനിത മേനോന്‍, ഡോ:കൃഷ്ണാനന്ദ ഹൊള്ള എന്നിവരെ ആദരിച്ചു.

എം.ഡി. റേഡിയോ ഡയഗ്നോസിസിന് ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും നേടിയ ഡോ:അശ്വിന്‍ദാസ്, ഡോ രമ്യ, ഡോ:ആര്യ ഗൗതം എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു ഐ.എം.എ.കുടുംബാംഗങ്ങളുടെ കലാവിരുന്നും അരങ്ങേറി.