പോലീസ് ഇടപെട്ടു-സമാന്തരബാര്‍ തല്‍ക്കാലം ക്ലോസ്ഡ്-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ മുന്‍ മോഷ്ടാവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സമാന്തര ബാര്‍ പോലീസ് കര്‍ശന നടപടികള്‍ ത്വീകരിച്ചതോടെ പൂട്ടി.

മാഹിമദ്യം തളിപ്പറമ്പിലെത്തിച്ച് വ്യാപകമായി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് ഡിസംബര്‍ നാലിന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ തളിപ്പറമ്പ് പോലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

സബ് രജിസ്ട്രാര്‍ ഓഫീസിനും ഷാലിമാര്‍ റോഡിനും ഇയിലുള്ള സ്ഥലമായിരുന്നു മദ്യപരുടെ പ്രധാന താവളം.

പോലീസിന്റെ നിരന്തര പരിശോധനയെ തുടര്‍ന്നാണ് ഇവര്‍ക്ക് താവളം മാറ്റേണ്ടി വന്നത്.

നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ചപ്പാരപ്പടവ് സ്വദേശിയുടെ നേതൃത്വത്തിലാണ് മാഹിമദ്യം തളിപ്പറമ്പിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്.

ഇയാളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് മദ്യവില്‍പ്പനക്കെതിരെ പോലീസ് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

ഇത് കൂടാതെ മദ്യത്തിന് ആവശ്യക്കാര്‍ വിവരം നല്‍കിയാല്‍ പറഞ്ഞ സ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന പരിപാടിയും സംഘത്തിനുണ്ടായിരുന്നു.