റോഡിലെ അപകട കുഴികള്‍ നികത്തി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: നഗരസഭാ ഓഫീസിന് തൊട്ടടുത്ത റോഡിലെ അപകട കുഴി നികത്തി ടാര്‍ ചെയ്തു.

ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഏപ്രില്‍ 25 ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഈ വാര്‍ത്ത മെയ്-3 ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെട്ട

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ കിഴി നികത്തി അടിയന്തിരമായി ടാര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇന്നലെയാണ് നഗരസഭ ഇവിടെ ടാറിംഗ് നടത്തി പ്രശ്നം പരിഹരിച്ചത്.