കുപ്പം ബോട്ട്ജെട്ടിയില്‍ നൈറ്റ്ലൈഫ് റസ്റ്റോറന്റ് നിര്‍മ്മാണം പുനരാരംഭിച്ചു.

തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത കുറിക്ക് കൊണ്ടു, മുടങ്ങിക്കിടന്ന നൈറ്റ്ലൈഫ് റസ്റ്റോറന്റ് നിര്‍മ്മാണം പുനരാരംഭിച്ചു.

മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കുപ്പം ബോട്ട് ടെര്‍മിനലിലെ നൈറ്റ്ലൈഫ് പാര്‍ക്കില്‍ പണി മുടങ്ങിക്കടന്ന റസ്റ്റോറന്റിന്റെ നിര്‍മ്മാണം തിങ്കളാഴ്ച്ചയാണ് പുനരാരംഭിച്ചത്.

ജൂലായ് 9 ന് ഞങ്ങള്‍ പ്രസിദ്ധീകരിച്ച മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതി പണി മുടങ്ങിയതായ വാര്‍ത്ത വ്യാപകമായ ചര്‍ച്ചക്കിടയാക്കിയിരുന്നു.

ഉന്നതതല ഇടപെടല്‍ നടന്നതോടെ തര്‍ക്കത്തില്‍ പെട്ട് മുടങ്ങിക്കിടന്ന പാര്‍ക്കിന്റെ നിര്‍മ്മാണം അടിയന്തിരമായി പുനരാരംഭിക്കുകയായിരുന്നു.

സമൂഹദ്രോഹികള്‍ അടിച്ചുതകര്‍ത്ത ടോയ്ലറ്റ് വാതില്‍ പുന:സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതി തടസ്സപ്പെട്ടിട്ടില്ലെന്നും ഈ വര്‍ഷം ഡിസംബറോടെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഘട്ടംഘട്ടമായി വിവിധ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.