തളിപ്പറമ്പില്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കാന്‍ 14 ലക്ഷം രൂപ അനുവദിച്ചു
തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്ഡലൈന്‍ന്യൂസ് രാവിലെ വാര്‍ത്തയിലൂടെ ശ്രദ്ധയില്‍പെടുത്തിയ കാര്യം വൈകുന്നേരം എം.എല്‍.എ പ്രഖ്യാപിച്ചു.
തളിപ്പറമ്പ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ തളിപ്പറമ്പ് അഗ്‌നി രക്ഷാ നിലയത്തിന്റെ പരിധിയില്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കാന്‍ എം എല്‍ എ ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ അനുവദിച്ചതായി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അറിയിച്ചു.
തീപിടിത്തമുണ്ടാകുമ്പോള്‍ പൊതുജലവിതരണ പൈപ്പുകളില്‍ നിന്ന് നേരിട്ട് വെള്ളമെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഹൈഡ്രന്റുകള്‍.
ധര്‍മ്മശാല ഇന്‍ഡസ്ട്രിയല്‍ ഏരിയ, തളിപ്പറമ്പ ടൗണ്‍, കാക്കത്തോട്, കാഞ്ഞിരങ്ങാട്, നാടുകാണി, കൂനം എന്നീ സ്ഥലങ്ങളിലാണ് ഹൈഡ്രന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്.
ഇന്ന് രാവിലെ അഗ്നിശമന സംവിധാനങ്ങല്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ചതായി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നല്‍കിയ വാര്‍ത്തയിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നത്.
