കപ്പണത്തട്ട് അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
പരിയാരം: പരിയാരം ഗ്രാമപഞ്ചായത്ത് കപ്പണത്തട്ട് അംഗന്‍വാടി കെട്ടിടം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ രൂപേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആര്‍. ഗോപാലന്‍ മാസ്റ്റര്‍, ടോണ വിന്‍സെന്റ്, ടി.പി രജനി, ഇ.സി.മല്ലിക, കെ.പി.സല്‍മത്ത്, പി.വി.അബ്ദുള്‍ ഷുക്കൂര്‍, പി.വി.സജീവന്‍, ബീന എം. കണ്ടത്തില്‍, കെ.കെ ഉസ്മാന്‍ ഹാജി, എം.ടി മനോഹരന്‍, കെ.ഇബ്രാഹിം, ഇ.വിജയന്‍ മാസ്റ്റര്‍, ബീന അശോകന്‍, ഡോ.പി്.വി.പ്രജിന എന്നിവര്‍ സംസാരിച്ചു.
പി.പി ബാബുരാജ് സ്വാഗതവും എം.വി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.