ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കണം-ബാബുവൈദ്യര്‍ സംസാരിക്കുന്നു.
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് മാത്രമേ രോഗങ്ങളെ ചെറുക്കാനാവൂ എന്ന് പ്രമുഖ പാരമ്പര്യ വൈദ്യനും വന്ധ്യതാ ചികില്‍സകനുമായ എം.ബാബുവൈദ്യര്‍ പറയുന്നു.
കോവിഡ് നാലാം തരംഗം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതോടൊപ്പം മഴക്കാല രോഗങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയം പരീക്ഷിച്ച് ഉറപ്പുവരുത്തിയ ചില ഭക്ഷണക്രമങ്ങള്‍ പിന്തുടര്‍ന്നുവരുന്ന ബാബുവൈദ്യര്‍ ഭക്ഷണത്തില്‍ ഇഞ്ചി, ചുക്ക്, വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവ അത്യാവശ്യഘടകമായി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു.
എല്ലാ ദിവസവും മൂന്നുനേരം കൃത്യമായി കല്ലുപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത ചൂടുവെള്ളം തൊണ്ടയില്‍ കുലുക്കുഴിഞ്ഞ് തുപ്പിക്കളയുന്നത് ബാക്ടീരിയ, ഫംഗസ് ബാധ ചെറുക്കാന്‍ സഹായകരമാണ്.
രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
വിവിധ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പ്രതിരോധ മരുന്നുകളും ബാബുവൈദ്യര്‍ ഉപയോഗിക്കുന്നുണ്ട്.
ജീവിതശൈലീ രോഗങ്ങള്‍ ഒരിക്കലും പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കില്ലെന്നും ചിട്ടയായ ഭക്ഷണക്രമീകരണത്തിലൂടെ നിയന്ത്രിച്ചു നിര്‍ത്താന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്-9895415768 നമ്പറില്‍ ബന്ധപ്പെടാം.