പ്രണയസരോവരതീരം പണ്ടൊരു പ്രദോഷസന്ധ്യാനേരം-ഇന്നലെ ഇന്ന് @45.

ഇന്നലെ ഇന്ന് എന്ന സിനിമയെ ഓര്‍ക്കില്ലെങ്കിലും ശിവരഞ്ജിനി രാഗത്തില്‍ ദേവരാജന്‍ ചിട്ടപ്പെടുത്തിയ പ്രണയസരോവരതീരം പണ്ടൊരു പ്രദോഷ സന്ധ്യാനേരം എന്ന യേശുദാസ് പാടിയ ഗാനം മലയാളി ഓര്‍ക്കാതിരിക്കില്ല. 1977 നവംബര്‍-25 ന് 45 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഇന്നലെ ഇന്ന് റിലീസ് ചെയ്തത്. എവര്‍ഷൈന്‍ പ്രൊഡക്ന്‍സിന്റെ ബാനറില്‍ എസ്.എസ്.തിരുപ്പതി ചെട്ടിയാര്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് ഐ.വി.ശശി. പ്രേംനസീര്‍, സോമന്‍, ഷീല, കവിയൂര്‍ പൊന്നമ്മ, വിധുബാല, രവികുമാര്‍, ബഹദൂര്‍, സുകുമാരന്‍, ശങ്കരാടി, കുതിരവട്ടം പപ്പു, ദനാര്‍ദ്ദനന്‍, ജോസ് പ്രകാശ്, വിധുബാല, മീന, ശ്രീലത, കെ.എ.വാസുദേവന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍. ആലപ്പി ഷെരീഫാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്. സി.രാമചന്ദ്രമേനോന്‍ ക്യാമറയും കെ.നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. കല കെ.നാരായണനൂട്ടിയും പരസ്യം കുര്യന്‍ വര്‍ണശാലയുമായിരുന്നു. എവര്‍ഷൈന്‍ തന്നെയാണ് വിതരണം. ബിച്ചുതിരുമലയും പ്രേംനസീറിന്റെ മാനേജരായിരുന്ന ചിറയിന്‍കീഴ് രാമകൃഷ്ണന്‍നായരുമാണ് ഗാനങ്ങള്‍ രചിച്ചത്.

ഗാനങ്ങള്‍-
1-ചെമ്പകം പൂത്തുലഞ്ഞ-യേശുദാസ്.
2-ഇളംപൂവേ-മാധുരി.
3-പ്രണയസരോവരതീരം-യേശുദാസ്.
3-സ്വര്‍ണ്ണയവനികക്കുള്ളിലെ സ്വപ്‌നനാടകം-യേശുദാസ്.