70 വരെ തുടരാന്‍ ഇടക്കാല ഉത്തരവ്-മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ആശ്വാസം-

പരിയാരം: അറുപത്തിരണ്ട് കഴിഞ്ഞാല്‍ പറഞ്ഞുവിടാന്‍ പറ്റില്ലെന്ന് ഹൈക്കോടതി.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 62 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു.
കണ്ണൂര്‍ തളാപ്പ് സ്വദേശിയും മെഡിക്കല്‍ കോളേജ് പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോക്ടറുമായ ഡോ.വി.വി.രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
ഹെല്‍ത്ത് സെക്രട്ടറി, മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്നിവരെ
പ്രതിചേര്‍ത്താണ് അഡ്വ.കെ.സി.വിന്‍സെന്റ് മുഖേന ഹൈക്കോടതിയെ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന് ഫയല്‍ ചെയ്തത്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ്.
ഡോക്ടര്‍ക്ക് 70 വയസുവരെ എല്ലാ ആനുകൂല്യങ്ങളും നല്‍കി സര്‍വീസില്‍ നിലനിര്‍ത്താനാണ് ഉത്തരവ്.
പത്തിലേറെ ഡോക്ടര്‍മാരാണ് ഇവിടെ 62 കഴിഞ്ഞിട്ടും ജോലിചെയ്യുന്നത്.
