സഹകരണ ഏകീകൃത സോഫ്റ്റ് വെയര്‍ അനാവശ്യം: കെ.സി.ഇ.സി.

തളിപ്പറമ്പ്: സഹകരണ രംഗത്ത് ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നടത്തുന്നത് അനാവശ്യവും ബാങ്കുകള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടവുമാണെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.

കേരളാ ബാങ്കില്‍ നടപ്പിലാക്കിയ പുതിയ സോഫ്റ്റ് വെയറിലെ അപാകതകള്‍ ഇനിയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

രാജ്യത്തെ സഹകരണ മേഖലയെ മൊത്തമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ വരുന്നു എന്നുമറിയുന്നു.

നിലവില്‍ മിക്കവാറും ബാങ്കുകള്‍ ലക്ഷങ്ങള്‍ ചെലവാക്കി കോര്‍ ബാങ്കിംഗ് ഉള്‍പ്പെടെയുള്ള ആധുനിക ബാങ്കിംഗിലേക്ക് മാറിക്കഴിഞ്ഞു.

ഏകീകൃത സോഫ്റ്റ് വേയറിലേക്ക് മാറുമ്പോള്‍ നിലവില്‍ ഉള്ളത് വെറുതെയാകുകയും കനത്ത സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്യും.

ആയതിനാല്‍ സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന ഈ തീരുമാനം നിര്‍ത്തിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ഇ.കെ.മധു അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി വിനോദ് പുഞ്ചക്കര, ജില്ലാ സെക്രട്ടറി ഒ.കെ.പ്രസാദ്, ട്രഷറര്‍ കെ.സി.ബൈജു, കക്കോപ്രവന്‍ മോഹനന്‍, പി.കെ.ബാലകൃഷ്ണന്‍ നേതാക്കളായ കൃഷ്ണകുമാര്‍ കാഞ്ഞിലേരി, സനാഥ് പയ്യന്നൂര്‍, രാഹുല്‍ വെച്ചിയോട്ട്,

വി. അഭിലാഷ്, പി.വി.സന്തോഷ്, കെ.പി.അനില്‍കുമാര്‍, വി.ഇ.ജയചന്ദ്രന്‍, എ.ബാലകൃഷ്ണന്‍, എന്‍.വി.പ്രേമാനന്ദന്‍, സി.ഗോപാലകൃഷ്ണന്‍, കെ.വിനോദ്, കെ.സുനോജ്, കെ.സി.തിലകന്‍, കെ.വി.സഞ്ജിത്ത് സംസാരിച്ചു.