ഭരണാധികാരം ഉപയോഗിച്ച് ടി ടി കെ ദേവസ്വത്തില്‍ സി പി എം നടത്തുന്ന കിരാതവാഴ്ച അവസാനിപ്പിക്കുക

തളിപ്പറമ്പ്: അവിശ്വാസികളായ സി പി എം പ്രവര്‍ത്തകരെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിച്ച് ടി ടി കെ ദേവസ്വത്തില്‍ സി പി എം കിരാതവാഴ്ച നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ.ടി ഒ മോഹനന്‍ ആരോപിച്ചു.

യഥാര്‍ത്ഥ സര്‍വ്വീസ് ബുക്ക് കൈക്കലാക്കി ഓഫീസ് മേലധികാരികളുടെ വ്യാജ ഒപ്പുകള്‍ ഇട്ട് കൃത്രിമസര്‍വ്വീസ് ബുക്ക് ഉണ്ടാക്കുകയും നിരവധിക്രമക്കേടുകള്‍ നടത്തുകയും ചെയ്ത ദേവസ്വം എല്‍ ഡി ക്ലാര്‍ക്കിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തി

ശിക്ഷണ നടപടി കൈക്കൊള്ളണമെന്നും, രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയവരെ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ടി ടി കെ ദേവസ്വം ഓഫീസിന് മുന്നില്‍ മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു സി) തളിപ്പറമ്പ മേഖലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്.

ഡി.സി.സി ജന.സെക്രട്ടെറിമാരായ ടി.ജനാര്‍ദ്ദനന്‍, ഇ.ടി.രാജീവന്‍, തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍ പൂമംഗലം, അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, അഡ്വ: കെ സി ഗണേശന്‍, സോമനാഥന്‍ മാസ്റ്റര്‍, പി.വി വേണുഗോപാലന്‍, സി നാരായണന്‍, വീരമണി നമ്പീശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ അശോകന്‍ സ്വാഗതം പറഞ്ഞു.