ദേശീയ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍(ഐ.എന്‍.ടി.യു.സി)തളിപ്പറമ്പ് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നാളെ.
തളിപ്പറമ്പ്: ദേശീയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി തളിപ്പറമ്പ് നിയോജക മണ്ഡലം കണ്‍വെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ജൂലൈ 28 ന് നാളെ (വെള്ളിയാഴ്ച്ച) വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പ് കോണ്‍ഗ്രസ്സ് മന്ദിരത്തില്‍ നടക്കും.
ജില്ലാ പ്രസിഡന്റ് അഡ്വ: ജോസ് ജോര്‍ജ് പ്ലാത്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും.
റീജണല്‍ പ്രസിഡണ്ട് സണ്ണി താഴെത്തെകൂടത്തില്‍ അദ്ധ്യക്ഷത വഹിക്കും.
ഡി.സി.സി ജന.സെക്രട്ടരി ടി.ജനാര്‍ദ്ദനന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും.
ജില്ലാ ജന.സക്രട്ടറി സുരേഷ് കാനായി മുഖ്യപ്രഭാഷണം നടത്തും.
തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ: ടി.ആര്‍.മോഹന്‍ദാസ, വി.വി.വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിക്കും.
പി.വി.നാരായണന്‍ സ്വാഗതവും കെ.എ. സണ്ണി നന്ദിയും പറയും.