ഒരു കാലഘട്ടത്തിന്റെ സാഹസികചിത്രം-ഇരുമ്പഴികള്‍-@45.
1979 കാലഘട്ടത്തില്‍ അന്നത്തെ യുവത്വത്തെ ത്രസിപ്പിച്ച സിനിമകളിലൊന്നാണ് ഇരുമ്പഴികള്‍.
1979 അപ്രില്‍ 12 ന് വിഷു റിലീസായിട്ടാണ് 45 വര്‍ഷം മുമ്പ് ഇതേ ദിവസം ഇരുമ്പഴികള്‍ പ്രദര്‍ശനത്തിനെത്തിയത്.
ശ്രീസായ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആദ്യത്തെ കളര്‍ സിനിമ.
പ്രേംനസീര്‍, കെ.പി.ഉമ്മര്‍, ജയന്‍ എന്നീ ത്രിമൂര്‍ത്തികള്‍ ആടിത്തിമിര്‍ത്ത സിനിമ.
ജയഭാരതി, ജോസ് പ്രകാശ്, ജി.കെ.പിള്ള, മണവാളന്‍, പറവൂര്‍ ഭരതന്‍, മുരളീമോഹന്‍, കനകദുര്‍ഗ, വരലക്ഷ്മി, കൊച്ചിന്‍ ഹനീഫ, കെ.പി.എ.സി.സണ്ണി, വടിവുക്കരശി, മാസ്റ്റര്‍ ജോസ് എന്നിവരാണ് മറ്റ് വേഷങ്ങളില്‍.
എ.ബി.രാജ് സംവിധാനം ചെയ്ത സിനിമ സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് വിതരണം ചെയ്തത്.
എം.കെ.ആര്‍ജുനന്റെ സംഗീതവും ആര്‍.കെ.ദാമോദരന്റെ ഗാനങ്ങളും.
കഥ, തിരക്കഥ-വി.പി.സാരഥി, സംഭാഷണം കൊച്ചിന്‍ ഹനീഫ. ക്യാമറ-എന്‍.എ.താര, എഡിറ്റര്‍-ബി.എസ്.മണി, പരസ്യം-എസ്.എ.നായര്‍. കല-കെ.ബാലന്‍.
കഥാസംഗ്രഹം
സത്യസന്ധനായ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജനാണ്(പ്രേംനസീര്‍) സ്ത്രീകളെ കാമവേറി മൂത്ത് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുന്ന ബുള്ളറ്റ് ബാബുവിനെയും(ജയന്‍) പണം കൊടുക്കാത്തതിന് തൊഴിലാളിയെ ചവിട്ടിക്കൊന്ന കത്തിയേറ് വിദഗ്ദ്ധനായ കത്തി ചന്ദ്രനേയും(കെ.പി.ഉമ്മര്‍) അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. കള്ളത്തരത്തിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ പീന്നീട് രാജനും ചില ദുഷ്ടശക്തികളുടെ ഇടപെടലില്‍ ജയിലിലാവുന്നു. ജയിലില്‍ വെച്ച് ഒന്നിച്ച ബാബുവും ചന്ദ്രനും രാജനും ചേര്‍ന്ന് ഉടമ്പടിയുണ്ടാക്കി ജയില്‍ ചാടുന്നു. തന്നെ കുടുക്കിയവരെ കണ്ടെത്താനായി പോലീസില്‍ നിന്ന് രക്ഷനേടാന്‍ രാജന്‍ തീരുമാനിച്ചത് കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ശങ്കരപ്പിള്ള(ജി.കെ.പിള്ള)എന്ന മുതലാളിയുടെ ക്രൂരതയില്‍ പൊറുതിമുട്ടിക്കഴിയുന്ന കാടിന് സമീപത്തെ ഗ്രാമവാസികള്‍ക്ക് ഇവര്‍ മൂവരും രക്ഷകരാവുന്നു. കാടിനോട് ചേര്‍ന്ന ആശ്രമത്തിലെ സ്വാമി(ജോസ് പ്രകാശ്) ആണ് തന്നെ ഉള്‍പ്പെടെ കുരുക്കിയ കള്ളക്കടത്ത്-കൊള്ളസംഘത്തലവനെന്ന് മനസിലാക്കിയ രാജന്‍ ഈ സംഘവുമായി ബാബുവിന്റെയും ചന്ദ്രന്റെയും സഹായത്തോടെ ഏറ്റുമുട്ടുകയും കൊള്ളസംഘത്തെ കീഴടക്കുന്നതുമാണ് കഥ. കൊള്ളസംഘവുമായി ഏറ്റുമുട്ടുന്നതിനിടെ ബുള്ളറ്റ് ബാബു കൊല്ലപ്പെടുകയും ചെയ്യുന്നു.
ആര്‍.കെ.ദാമോദരന്‍-അര്‍ജുനന്‍ ടീമിന്റെ അഞ്ച് ഹിറ്റ് ഗാനങ്ങളാണ് ഇരുമ്പഴികളിലുള്ളത്.
1-ഇന്ദീവരങ്ങളിമ തുറന്നു-യേശുദാസ്, ജെന്‍സി,
2-ലീലാതിലകമണിഞ്ഞു-യേശുദാസ്.
3-മിണ്ടാപ്പെണ്ണേ മണ്ടിപ്പെണ്ണേ-ജയചന്ദ്രന്‍, വാണിജയറാം.
4-ഒരു കിളിയെ ചെറുകിളിയെ-വാണിജയറാം.
5-പ്രമദവനത്തില്‍ ഋതുമതിപ്പൂ-എസ.ജാനകി.