ചക്കയുടെ ഗുണഗണങ്ങള്‍ വിളിച്ചോതി എടനാട് ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ ചക്കമേള
പയ്യന്നൂര്‍: ചക്ക ഭക്ഷണമാണ്, ഔഷധമാണ്, പ്രതിരോധമാണ് എന്ന സന്ദേശവുമായി എടനാട് ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ ചക്കമേള നടത്തി.
പഴുത്ത വരിക്ക, തേന്‍ വരിക്ക, പഴം ചക്ക, വ്യത്യസ്ത ചക്ക ചുളകള്‍ എന്നിവക്കൊപ്പം ചക്ക കൊണ്ടുള്ള ഹല്‍വ, ലഡു , ജാം,വട, ചിപ്‌സ്, കട്‌ലറ്റ്, ബജി ഉണ്ണിയപ്പം, ഇലയട, പായസം, ചക്കപ്പഴം ഉണക്കിയത്, ചക്കപ്പഴം പൊരി, മിക്ചര്‍, ചക്ക പ്രഥമന്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ അമ്മമാരും കുട്ടികളും തയ്യാറാക്കി.
പ്ലാവില സ്പൂണ്‍, പ്ലാവില കിരീടം, തൊപ്പി എന്നിവ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു.
പാചകത്തൊഴിലാളി ടി.ചന്ദ്രമതി ചക്ക മുറിച്ച് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ പി. പി.രാജന്‍ എടാട്ട് ക്ലാസെടുത്തു.
പ്രഥമാധ്യാപിക പി.എസ്.മായ അധ്യക്ഷത വഹിച്ചു.
എ.പ്രസീത, പി.കെ.സിതാര, കെ.ദീപിക ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.
