ദുരിത കാലത്ത് സഹായമെത്തിയത് ജയ്ഹിന്ദ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളിലൂടെ-മുര്‍ഷിദ കൊങ്ങായി

തളിപ്പറമ്പ്: ദുരിതകാലത്ത് അശരണര്‍ക്ക് സഹായമെത്തിയത് ജയ്ഹിന്ദ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളിലൂടെയാണെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി.

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രതിമാസ മരുന്നു വിതരണവും സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യപുരസ്‌കാരം നേടിയ മെസ്‌ന ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ആദരിക്കലും തളിപ്പറമ്പ് വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ചെയര്‍മാന്‍ കെ.വി.ടി.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയര്‍മാന്‍ നാരായണന്‍ കുട്ടി മനിയേരി മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.നബീസാബീവി മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ രജനി രമാനന്ദ്, മാവില പത്മനാഭന്‍ കെ.വി. മഹേഷ് എന്നിവര്‍ സംസാരിച്ചു.

സുനീര്‍ ഞാറ്റുവയല്‍ സ്വാഗതവും എം.എന്‍ പൂമംഗലം നന്ദിയും പറഞ്ഞു.