ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പാവപ്പെട്ടവന്റെ കൈതാങ്ങ് :സോണി സെബാസ്റ്റ്യന്‍

തളിപ്പറമ്പ:  ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനം പാവപ്പെട്ടവര്‍ക്ക് താങ്ങും തണലും കൈതാങ്ങുമാണെന്ന് മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ അസ്വ സോണി സെബാസ്റ്റ്യന്‍.

ജയ്ഹിന്ദിന്റെ നിര്‍ധനരായ രോഗികള്‍ക്കുള്ള പ്രതിമാസ മരുന്ന് വിതരണവും ഉന്നത വിജയം നേടിയവര്‍ക്കുള്ള ആദരവും തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.വി.ടി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

എരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവല്‍ മുഖ്യാതിഥിയായിരുന്നു.

സി.വി.ഫൈസല്‍, സുനിജ ബാലകൃഷ്ണന്‍. രജനി രമാനന്ദ്, കെ.വി മഹേഷ്, എം.എന്‍.പുമംഗലം, മാവില പത്മാനാഭന്‍, ടി ജനാര്‍ദനന്‍, നൗഷാദ് ബ്ലാത്തൂര്‍, ടി.ആര്‍ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.