ജീവനക്കാരെ പഞ്ചായത്ത് ഓഫീസില്‍ കയറി ആക്രമിച്ച സംഭവം കുറ്റക്കാര്‍ക്കെതിരെ കര്‍ശനനിയമ നടപടി സ്വീകരിക്കണം…കെ.ജി ഒ.യു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ചു കയറി വനിതാ ജീവനക്കാരെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഓഫീസുകളില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം മേലധികാരികള്‍ ഉറപ്പു വരുത്തേണ്ടതാണ്.

ഔദ്യോഗിക ജോലികള്‍ തടസ്സപ്പെടുത്തി, വനിതാ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.ജി.ഒ.യു ജില്ലാ പ്രസിഡണ്ട് കെ.കെ.രാജേഷ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കാവിലെപറമ്പിലെ കെ.കെ.മുഫീദ് വനതി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തത്. പഞ്ചായത്ത് ഓഫീസിന്റെ ചില്ലുകളും അക്രമത്തില്‍ തകര്‍ന്നു.