പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് സമീപം ഇന്ന്(ആഗസ്ത്-1)രാവിലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി.

നഗരസഭ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

ബദരിയാ നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.റഹ്‌മത്ത്ബീഗം, തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍, മുന്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജാനകി, വ്യാപാരി വ്യവസായി സമിതി നേതാവ് മനോഹരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേന്ദ്ര രാസവസ്തു രാസവളം വകുപ്പിന് കീഴിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് നടപ്പിലാക്കിയ പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി കേന്ദ്രത്തില്‍ നിന്നും വിവിധ മരുന്നുകള്‍ 50 മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.

മരുന്നു വില അനിയന്ത്രിതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പുതുതായി ആരംഭിക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം ഏറെ ആശ്വാസകരമായിരിക്കും.

ഫോണ്‍: 8281871807.