മഴവെള്ളം നാണിച്ചുപോകും ഈ ദൃശ്യം കണ്ടാല്‍-

തളിപ്പറമ്പ്: പൈപ്പ്‌പൊട്ടി കുടിവെള്ളം ദിവസങ്ങളായി ഒഴുകിപ്പോകുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്ക് കുലുക്കമില്ല.

ചവനപ്പുഴ മീത്തലെഭാഗം ഇ.എം.എസ് സ്മാരക വായനശാലക്ക് സമീപത്താണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് വലിയ ശബ്ദത്തോടെ പൊട്ടിയൊഴുകുന്നത്.

മഴക്കാലത്തെ നാണിപ്പിക്കുന്ന വിധത്തിലാണ് വെള്ളം ഒഴുകിപ്പോകുന്നത്.

കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കെ ദിവസങ്ങളായി ഇത് ഇങ്ങിനെ ഒഴുകിപ്പോവുകയാണ്.

ഇതിന് സമീപത്തെ കിണറുകളില്‍ ഈ കലക്കുവെള്ളം കിനിഞ്ഞിറങ്ങി മലിനമാവുകയാണ്.

ഈ ഭാഗത്ത് െൈപപ്പ്‌പൊട്ടല്‍ ഒരുനിത്യസംഭവമാണെങ്കിലും ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.