മഞ്ഞപ്പിത്തം ഒഴിവാക്കാന്‍ കക്കൂസുകള്‍ സുഭദ്രമാക്കൂ-

   

മഞ്ഞപ്പിത്തം വ്യാപകമാകുന്നതും മരണങ്ങള്‍ നടക്കുന്നതും ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. ശുദ്ധജലം ഉറപ്പുവരുത്തുന്നതായി സര്‍ക്കാറും സന്നദ്ധ സംഘടനകളും പ്രചാരണപരസ്യങ്ങള്‍ വ്യാപകമാക്കുമ്പോഴും രോഗബാധയും മരണങ്ങളും തുടരുന്നു.

മഞ്ഞപ്പിത്തം ഉണ്ടാകുന്നത്:-

മഞ്ഞപ്പിത്തം ജലത്തില്‍ കൂടി പകരുന്ന അസുഖങ്ങളില്‍ ഒന്നാണ്. അത് മനുഷ്യന്റെ കരളിനെയാണ് പ്രധാനമായും ബാധിക്കുന്നത്. മനുഷ്യ മലം കലര്‍ന്ന ജലം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം വരാം.

തിളപ്പിച്ച് ആറ്റിയ വെള്ളമേ കുടിക്കാവു. പിന്നെ എങ്ങിനെയാണ് നമ്മുടെ കിണറിലെ വെള്ളത്തില്‍ മഞ്ഞപ്പിത്തം ഉണ്ടാക്കുന്ന വൈറസ് വരുന്നത്?

അശാസ്ത്രീയമായ കക്കൂസുകള്‍-ശാസ്ത്രീയമല്ലാത്ത സെപ്റ്റിക് ടാകുകള്‍ – ആണ് കിണര്‍ വെള്ളത്തില്‍ മലം കലരാന്‍ കാരണമാകുന്നത്.

വീട് പണിയുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് വീടിന്റെ ഭംഗിയേക്കാള്‍, കക്കുസ് നിര്‍മ്മാണമാണ്.

മുമ്പ് 5-10 ഏക്കറില്‍ ഒരു വീട് ആയിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 5- 10 സെന്റുകളില്‍ ഒരു വീടാണ്. ഇപ്പോള്‍ വീട്ടുകള്‍ അടുത്തടുത്താണുള്ളത്.

അപ്പോള്‍ കക്കൂസും കിണറും അടുത്തടത്ത് വരുന്നു.

കിണറും കക്കുസും തമ്മിലുള്ള അകലം മുമ്പ് കുറഞ്ഞത് 15 മീറ്ററായിരുന്നു.

സമീപ വര്‍ഷങ്ങളില്‍ ഗവണ്‍മെണ്ട് ആ ദൂരം 7.5 മീറ്ററായി കുറച്ചു.

അപ്പോള്‍ കിണറുകള്‍ മനുഷ്യമലത്താല്‍ മലിനമാകാനുള്ള സാദ്ധ്യത കൂടി.

മനുഷ്യമലത്തില്‍ ധാരാളമായി കാണപ്പെടുന്ന ഇ കോളി ബാക്ട്രീരിയ കിണര്‍ വെള്ളത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് രോഗബാധ തടയാന്‍ പര്യാപ്തമാവും.

ഇ കോളി ബാക്ട്രിരിയ കിണര്‍ വെള്ളത്തില്‍ ഉണ്ടെങ്കില്‍ കിണര്‍ വെള്ളത്തില്‍ മലത്തിന്റെ അംശവും ഉണ്ടെന്ന് ഉറപ്പാണ്.

കൂടാതെ ഇ കോളി ബാക്ട്രിരിയ ഉണ്ടെങ്കില്‍ ആ കിണര്‍ വെള്ളത്തില്‍ മഞ്ഞപ്പിത്തം ടൈഫോയിഡ് എന്നിങ്ങനെ ജലത്തില്‍ കൂടി പകരുന്ന അസുഖങ്ങളുടെ അണുകളും ഉണ്ടാകാം.

അതിനാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. വീടിന്റെ – നമ്മുടേതും അയല്‍ക്കാരന്റെയും വീടിന്റെയും ഭംഗിയേക്കാള്‍ കക്കുസ് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത് / നിര്‍മ്മിക്കുന്നത് ശാസ്ത്രീയമായ സെപ്ടിക് ടാങ്ക് ആണെന്ന് ഉറപ്പുവരുത്തുക. വ്യക്തിബന്ധങ്ങളും സൗഹര്‍ദ്ദവും നിലനിര്‍ത്തി കൊണ്ടു തന്നെ സെപ്ടിക് ടാങ്ക് നിര്‍മ്മാണം ഉറപ്പുവരുത്തുക. ബില്‍ഡിംഗ് പെര്‍മിഷനു വിരുദ്ധമായി കണ്‍സട്രക്ഷന്‍ നടത്തിയാല്‍ പെര്‍മിഷന്‍ നല്‍കിയ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് പരാതി കൊടുത്ത് അശാസ്ത്രീയ സെപ്ടിക് ടാങ്ക് നിര്‍മാണം തടയണം.
2. നല്ല വണ്ണം തിളപ്പിച്ച് ആറ്റിയ വെള്ളമേ കുടിക്കാവു.

3 വ്യക്തി ശുചിത്വം പാലിക്കുക കക്കുസ് വൃത്തിയായി സൂക്ഷിക്കുക. കക്കുസില്‍പോയി വന്നാല്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക. ശുദ്ധജലത്തില്‍ ഭക്ഷണപാത്രങ്ങള്‍ കഴുകുക.

4-വയറുവേദനയോ രോഗലക്ഷണങ്ങളോ വന്നാല്‍ ഏറ്റവും നല്ല ലാബില്‍ പോയി ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്(LF T Test)നടത്തുക. സിറംബല്യുറുബിന്‍ ഒന്നില്‍ താഴെയും SGPT&S GOT (കരളിന്റെ നാശം സൂചിപ്പിക്കുന്ന ഘടകങ്ങള്‍) പരിധിയിക്ക് താഴെയും ആണെന്ന് ഉറപ്പുവരുത്തുക.

5. രോഗം സ്ഥീരികരിച്ചാല്‍ മികച്ച ചികിത്സ സൗകര്യമുള്ള ആശുപത്രികളിലെ ഡോക്ടറെ കാണുക
മഞ്ഞപ്പിത്തം പല തരമുണ്ട്- A, B, C എന്നിങ്ങനെ ചിലത് ജലദോഷത്തെപ്പറ്റി പറയുന്നത് പോലെ ചികിത്സിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം കൊണ്ട് തന്നെ മാറും.

ചിലത് കൊണ്ടേ പോകു പാമ്പുകളില്‍ നീര്‍ക്കോലിയും രാജവെമ്പാലയും ഉണ്ടല്ലോ-?