ജയ്ഹിന്ദ് വല്ലാതെ വളരുന്നു-കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം തുടങ്ങി.
തളിപ്പറമ്പ്: സമാന്തര പ്രവര്‍ത്തനമെന്ന് ആക്ഷേപം, ജയ്ഹിന്ദ് ചിരിറ്റി സെന്ററിനെതിരെ തളിപ്പറമ്പ് കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം, ഡി.സി.സിക്കും കെ.പി.സി.സിക്കും ഉള്‍പ്പെടെ പരാതി.
സൗജന്യമായി മരുന്ന് വിതരണം, വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെ ആദരിക്കല്‍ തുടങ്ങി നിരവധി പൊതുപരിപാടികളാണ് മാസംതോറും ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്നത്.
പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ നടത്തുന്ന പരിപാടികള്‍ സമാന്തര പ്രവര്‍ത്തനമായിട്ടാണ് കോണ്‍ഗ്രസില്‍ ഒരുവിഭാഗം കാണുന്നതെന്നാണ് ആക്ഷേപം.
കെ.വി.ടി.മുഹമ്മദ്കുഞ്ഞി ചെയര്‍മാനായ ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രതിമാസം 120 പേര്‍ക്കാണ് സൗജന്യമായി മരുന്ന് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നത്.
സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജയ്ഹിന്ദിന്റെ പരിപാടികള്‍ വര്‍ഷങ്ങളായി പാര്‍ട്ടി നേതൃത്വത്തിലിരിക്കുന്ന ചിലരുടെ സ്ഥാനത്തിന് ഭീഷണിയായി മാറിയതിനെ തുടര്‍ന്നാണ് ജയ്ഹിന്ദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ രംഗത്തുവരുന്നതെന്നാണ് ജയ്ഹിന്ദ് പ്രവര്‍ത്തകരുടെ ആക്ഷേപം.
എന്നാല്‍ പാര്‍ട്ടിക്ക് അതീതരായി വാട്‌സ്ആപ്പ് മെസേജുകളിലൂടെ പാര്‍ട്ടിയെ ഇകഴ്ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ജയ്ഹിന്ദിന്റെ പേരില്‍ ചിലര്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം പറയുന്നത്.
വളരെ ചെറിയ കാലഘട്ടത്തിനുള്ളില്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ജയ്ഹിന്ദ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും അത് തുടരുമെന്നുമാണ് ജയ്ഹിന്ദിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്.
സജീവകോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിട്ട.അധ്യാപകരും റിട്ട.സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ സേവനമനോഭാവം നിലനിര്‍ത്തുന്ന വലിയൊരു സംഘം പ്രവര്‍ത്തകരാണ് ജയ്ഹിന്ദിനോടൊപ്പം ഉള്ളതെന്ന് കെ.വി.ടി.മുഹമ്മദ്കുഞ്ഞി പറഞ്ഞു.
തങ്ങള്‍ക്ക് പാര്‍ട്ടി ഭാരവാഹിത്വം ഉള്‍പ്പെടെ ഒരു സ്ഥാനങ്ങളും ആവശ്യമില്ലെന്നും ജയ്ഹിന്ദ് കോണ്‍ഗ്രസിന്റെ പോഷകസംഘടന അല്ലെന്നും, നിലവിലുള്ള ഈസ്റ്റ് മണ്ഡലം സെക്രട്ടെറി സ്ഥാനംവരെ ഒഴിയാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ നടക്കുന്ന ഏറ്റവും ശക്തമായ സന്നദ്ധ സംഘടന എന്ന നിലയില്‍
ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഐ.ആര്‍.പി.സിയേക്കാള്‍ വലിയ പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കയാണെന്നും ഈ സംഘടനയെ ഗ്രൂപ്പ് കലര്‍ത്തി
നശിപ്പിക്കരുതെന്നും കെ.വി.ടി.മുഹമ്മദ്കുഞ്ഞി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.