തളിപ്പറമ്പിന്റെ തണലായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍- ആര്‍ ഡി ഒ ഇ പി മേഴ്‌സി
തളിപ്പറമ്പ്: അവശരും നിര്‍ദ്ധനരുമായ അസംഖ്യം രോഗികള്‍ക്ക് നിരന്തരമായി മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പിന്റെ താങ്ങും തണലും കരുതലുമായി മാറിയിരിക്കുകയാണെന്ന് തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇ.പി.മേഴ്‌സി.
ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രതിമാസ മരുന്ന് വിതരണവും പാവപ്പെട്ടവര്‍ക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അനുമോദനവും ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.രുന്നു.
ജയ്ഹിന്ദ് ചെയര്‍മാന്‍ കെ.വി.ടി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
കെ.വി.മഹേഷ്, പി.സി.സാബു, കെ.വി.സത്താര്‍, നിസര്‍ നബ്രാസ്, മാവില പത്മനാഭന്‍, പ്രജീഷ് കൃഷ്ണന്‍, സുനീര്‍ ഞാറ്റുവയല്‍ തുടങ്ങിയവര്‍ സംസരിച്ചു.