ജയ്ഹിന്ദ് എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനമാണ് ജയിഹിന്ദ് ചാരിറ്റി സെന്റര്‍ നടത്തുന്നതെന്ന് ജെബിജയ്ഹിന്ദ് എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനമാണ് ജയിഹിന്ദ് ചാരിറ്റി സെന്റര്‍ നടത്തുന്നതെന്ന് ജെബി മേത്തര്‍ എം.പി എം.പി
തളിപ്പറമ്പ്: പരീക്ഷയെഴുതാത്തവര്‍ കൂടി പാസാവുന്ന കാലഘട്ടത്തില്‍ മികച്ച വിജയം നേടിയവര്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് കേരള മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ.ജെബി മേത്തര്‍ എം.പി.
തളിപ്പറമ്പില്‍ ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സംഘടിപ്പിചച് ജയാരവം-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജയ്ഹിന്ദ് എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനമാണ് തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ നടത്തുന്നതെന്നും ജേബി മേത്തര്‍ പറഞ്ഞു.
തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ SSLC, +2 പരീക്ഷയില്‍ A+ നേടി നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും ദേശിയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്തിനുള്ള ആദരവും എന്‍ജിനയറിംഗ് എന്‍ട്രന്‍സ് പരിക്ഷയില്‍ 5 റാങ്ക് നേടിയ സായൂജ് പി ഉള്‍പ്പെയുള്ള വര്‍ക്കുള്ള ആദരവും ജബി മേത്തര്‍ നിര്‍വ്വഹിച്ചു.
ഹിന്ദ് പ്രസിഡന്റ് കെ.വി.ടി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
അഡ്വ: സജീവ് ജോസഫ് എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
രജനി രമാനന്ദ്, പി.കെ സരസ്വതി, കെ.നബീസബിവി, നൗഷാദ് ബ്ലാത്തൂര്‍, സി.വി.സോമനാഥന്‍, എം.എന്‍ പുമംഗലം, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.വി മഹേഷ് സ്വാഗതവും മാവില പത്മനാഭന്‍ നന്ദിയും പറഞ്ഞു.
