ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ നാടിന്റെ പുതിയ മാതൃക-കെ.വേലായുധന്‍

തളിപ്പറമ്പ്: അധുനിക കാലത്ത് വൈവിധ്യവും മാതൃക പരവുമായ പ്രവര്‍ത്തനത്തിന് നേതൃതം നല്‍കുന്ന പ്രസ്ഥാനമാണ് തളിപ്പറമ്പിലെ ജയ്ഹിന്ദ് ചാരിറ്റി സെന്ററെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍.

ഓണക്കിറ്റ് വിതരണവും പ്രതിമാസ സൗജന്യ മരുന്ന് വിതരണവും ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയ്ഹിന്ദ് ചെയര്‍മാന്‍ കെ.വി.ടി.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് സര്‍വ്വ കാലാശാല സെനറ്റ് അംഗം ഡോ. അരുണ്‍ കരിപ്പാല്‍ മുഖ്യാതിഥിയായിരുന്നു.

അധ്യാപകദിനത്തോടനുബന്ധിച്ച് പ്രശ്‌സ്ത സേവനത്തിനു ശേഷം വിരമിച്ച അധ്യാപകരെയും മല്‍സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിവിധ തലങ്ങളിലുള്ള ഒട്ടേറേപേരേ ചടങ്ങില്‍ ആദരിച്ചു.

കെ.വി മഹേഷ്, മാവില പത്മനാഭന്‍, സി.വി സോമനാഥന്‍ മാസ്റ്റര്‍, പ്രജീഷ് കൃഷ്ണന്‍, വി.ബി.കുബേരന്‍ നമ്പൂതിരി, എം.എന്‍.പുമംഗലം എന്നിവര്‍ സംസാരിച്ചു.