ക്ഷേത്രോല്‍സവത്തിന് ദാഹജല വിതരണവുമായി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍

തളിപ്പറമ്പ്: തൃച്ചംബരം ഉല്‍സവത്തിനെത്തിയവര്‍ക്ക് ദാഹജലം നല്‍കി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാതൃകയായി.

ഇന്നലെ ഉല്‍സവസമാപന ദിവസമായ കൂടിപ്പിരിയല്‍ ചടങ്ങിനെത്തിയ ഭക്തജനങ്ങള്‍ക്കാണ് ദാഹജലവിതരണം നടത്തിയത്.

നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു.

കെ.വി.ടി.മുഹമ്മദ്കുഞ്ഞി, കെ.വി.മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.