നടനും സംവിധായനുമായ ജേസിയുടെ 87-ാം ജന്‍മദിനം.
നടനും സംവിധായകനുമായ ജേസിയുടെ 87-ാം ജന്‍മദിനമാണിന്ന്.
1936 ആഗ്‌സത്-16 നാണ് അദ്ദേഹം കെ.വി.ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി ഏറണാകുളം ജില്ലയിലെ ആലുവയില്‍ ജനിച്ചത്.
2021 ഓപ്രില്‍ 10 ന് 64-ാമത്തെ വയസില്‍ നിര്യാതനായി. ജേസി മിര്യാതനായിട് 22 വര്‍ഷം പിന്നിടുകയാണ്. അഭിനേതാവായിട്ടായിരുന്നു തുടക്കം.
പി.എ.തോമസിന്റെ ഭൂമിയിലെ മാലാഖ(1965)ആദ്യ സിനിമ. പിന്നീട് ഏഴു രാത്രികള്‍, അടിമകള്‍, കള്ളിച്ചെല്ലമ്മ, നിഴലാട്ടം, രാത്രിവണ്ടി, ജലകന്യക, ഏറണാകുളം ജംഗ്ഷന്‍, മാന്‍പേട, ഗംഗാസംഗമം, കുട്ട്യേടത്തി, ഒരു സുന്ദരിയുടെ കഥ, അള്ളാഹു അക്ബര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു.
എഴുത്തുകാരന്‍ മൊയ്തു പടിയത്ത് സ,ംവിധാനം ചെയ്ത അള്ളാഹു അക്ബറില്‍ നായകനായിരുന്നു.
1983 ല്‍ പി.എന്‍.മേനോന്റെ അസ്ത്രം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
1974 ലാണ് അശ്വതി എന്ന ആദ്യസിനിമ സംവിധാനം ചെയ്തത്. അതേ വര്‍ഷം തന്നെ ശാപമോക്ഷം എന്ന സിനിമയും ചെയ്തു.
ജയന്‍ ആദ്യമായി അഭിനയിച്ചത് ഈ സിനിമയിലാണ്.
തുടര്‍ന്ന് ചന്ദനച്ചോല, അഗ്നിപുഷ്പം, രാജാങ്കണം, സിന്ദൂരം, വീട് ഒരു സ്വര്‍ഗം എന്നീ സിനിമകള്‍ ചെയ്തു.
നല്ല വായനക്കാരനായിരുന്ന ജേസി 1978 ല്‍ കാനം എഴുതിയ അവള്‍ വിശ്വസ്തയായിരുന്നു സിനിമയാക്കി.
തുടര്‍ന്ന് കാനത്തിന്റെ തന്നെ ആരും അന്യരല്ല, ഏഴു നിറങ്ങള്‍ എന്നിവ സംവിധാനം ചെയ്തു.
വി.ടി.നന്ദകുമാറിന്റെ രക്തമില്ലാത്ത മനുഷ്യന്‍ 1979 ല്‍ സിനിമയാക്കി.
അതേ വര്‍ഷംതന്നെ തുറമുഖം, 1980 ല്‍ സാറാ തോമസിന്റെ നോവല്‍ പവിഴമുത്ത്, ദൂരം അരികെ, പുഴ, അകലങ്ങളില്‍ അഭയം, ആഗമനം, 81 ല്‍ പി.കെ.മോഹനന്റെ നോവല്‍ താറാവ്, എതിരാളികള്‍,
ഒരു വിളിപ്പാടകലെ, നിഴല്‍ മുടിയ നിറങ്ങള്‍, ഒരിക്കല്‍ ഒരിടത്ത്, ഈറന്‍ സന്ധ്യ, അകലത്തെ അമ്പിളി, അടുക്കാന്‍ എന്തെളുപ്പം, നീ എത്ര ധന്യ, ഇവിടെ എല്ലാവര്‍ക്കും സുഖം, പുറപ്പാട്,
സരോവരം, 1997 ലെ ഒരു സങ്കീര്‍ത്തനംപോലെ ആണ് അവസാന ചിത്രം. മലയാളത്തിലെ നിരവധി നോവലുകളും കഥകളും നാടകങ്ങളും ജേസി ചലച്ചിത്രമാക്കി.
തോപ്പില്‍ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ ചലച്ചിത്രമാക്കാന്‍ ശ്രമം നടത്തിയിരുന്നു.
