ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ആഗസ്ത്-13 ന് പരിയാരം ഗവ.പബ്ലിക്ക് സ്‌ക്കൂളില്‍.

പരിയാരം:യോഗ അസോസിയേഷന്‍ ഓഫ് കണ്ണൂര്‍ സംഘടിപ്പിക്കുന്ന എട്ടാമത് യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് 13-ന് മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 8ന് എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണസ്വാമി അധ്യക്ഷത വഹിക്കും.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, യോഗ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബി.ബാലചന്ദ്രന്‍, സെക്രട്ടെറി ഡോ.കെ.രാജഗോപാലന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദാമോദരന്‍, പബ്ലിക്ക് സ്‌ക്കൂള്‍ മുഖ്യാധ്യാപിക, എന്‍.എം.സുഗുണ, എന്നിവര്‍ പ്രസംഗിക്കും.

സംഘാടകസമിതി കണ്‍വീനര്‍ എം.വി.രാജീവന്‍ സ്വാഗതവും ട്രഷറര്‍ എ.കെ.സുഗുണന്‍ നന്ദിയും പറയും.

വൈകുന്നേരം 5 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയര്‍മാന്‍ കെ.പത്മനാഭന്‍ അധ്യക്ഷത വഹിക്കും.

ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി.ഉണ്ണികൃഷ്ണന്‍, സ്റ്റേറ്റ് ഫാക്കല്‍റ്റിമാരായ ഡോ.സി.വിജയന്‍, കെ.ടി.കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിക്കും.

ജില്ലാ സെക്രട്ടറി പ്രേമരാജന്‍ കാന സ്വാഗതവും എ.വി.രവീന്ദ്രന്‍ നന്ദിയും പറയും.

32 ഇനങ്ങളിലായി 400 പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ആര് വേദികളിലായി നടക്കുന്ന മല്‍സരത്തില്‍ എണ്ണൂറോളം പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.

പരിപാടി വിജയിപ്പിക്കാന്‍ കെ പത്മനാഭന്‍ ചെയര്‍മാനും പ്രേമരാജന്‍ കാന ജനറല്‍ കണ്‍വീനറും എം.വി. രാജീവന്‍ കണ്‍വീനറും ആയി 101 അംഗ സംഘാടക സമിതി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ.കെ.രാജഗോപാലന്‍, പ്രേമരാജന്‍ കാന, പി.ബാലകൃഷ്ണസ്വാമി, ഡോ.സി.വിജയന്‍, എം.വി.രാജീവന്‍, കെ.അശോകന്‍ എന്നിവര്‍ പങ്കെടുത്തു.