റെയില്‍വെ ടി.ടി.ആര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 10.70 ലക്ഷം തട്ടിയെടുത്തു.

എടക്കാട്: റെയില്‍വെ ടി.ടി.ആര്‍ ആയി ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് 10,70,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വേദശിനിയുടെ പേരില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്തു.

കാടാച്ചിറ ഓരിക്കര എല്‍.പി സ്‌ക്കൂളിന് സമീപം സൗപര്‍ണികയിലെ കെ.വി.അഭിരാജിന്റെ(28)പരാതിയിലാണ് കോയമ്പത്തൂര്‍ സ്വദേശിനി രമ്യ മണികണ്ഠന്റെ പേരില്‍ കേസെടുത്തത്.

2022 സപ്തംബര്‍ 5 മുതല്‍ 2024 ജൂണ്‍ 26 വരെയുള്ള കാലത്താണ് തുക കൈപ്പറ്റിതത്രേ.