ജോബ് മൈക്കിള്‍ എം.എല്‍.എ പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെ വീട് സന്ദര്‍ശിച്ചു
തളിപ്പറമ്പ്: ജോബ് മൈക്കിള്‍ എം.എല്‍.എ പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെ വീട് സന്ദര്‍ശിച്ചു.
ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം പുഷ്പഗിരിയിലെ ജോര്‍ജിന്റെ വസതിയിലെത്തിയത്.
കേരളാ കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, മുതിര്‍ന്ന നേതാവ് എം.കെ.മാത്യു മാസ്റ്റര്‍, അഡ്വ.മാത്യു കുന്നപ്പള്ളി,
നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
2011 ല്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മല്‍സരിച്ച കാലഘട്ടത്തില്‍ വലംകൈയായി പ്രവര്‍ത്തിച്ച ജോര്‍ജ് വടകരയുമായി ഉണ്ടായിരുന്ന സൗഹൃദം അദ്ദേഹം അനുസ്മരിച്ചു.
