ബിഷപ്പ് മാര്‍ സെബാസ്റ്റന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്.

പരിയാരം: ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്.

മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ മുന്നണി പോരാളിയായി സമരങ്ങള്‍ക്ക് നേതൃത്വം നല്കുകയും കുടിയിറക്കിനും കര്‍ഷക ദ്രോഹങ്ങനടപടികള്‍ക്കുമെതിരെ നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിട്ടുള്ള കര്‍ഷക ബന്ധുവാണ് കച്ചിറമറ്റം.

കത്തോലിക്ക കോണ്‍ഗ്രസ്, കാത്തലിക്ക് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്, ചരിത്രകാരന്‍, 78 പുസ്തകങ്ങളുടെ രചയിതാവ്, സഭയ്ക്കും സമൂഹത്തിനും വേണ്ടി തന്റെ 13 വയസ്സു മുതല്‍ 75 വര്‍ഷക്കാലം ജീവിതം സമര്‍പ്പിച്ച ജോണ്‍ കച്ചിറമറ്റത്തിന്റെ സേവനങ്ങളെ ആദരിച്ചുകൊണ്ടാണ് ഈ അവാര്‍ഡ് നല്കുന്നെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ 10 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പിഴകില്‍ കച്ചിറമറ്റം ഭവനത്തില്‍ ചേരുന്ന യോഗത്തില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അവാര്‍ഡ് സമ്മാനിക്കും.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

യോഗത്തില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം കണ്ടത്തില്‍, സണ്ണി ആശാരിപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.